എഴുകോൺ: നെടുമൺക്കാവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. നെടുമൺക്കാവ് ജംഗ്ഷനിൽ കെ.കെ. മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 40 കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുകളും സ്കൂൾ കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകളും മന്ത്രി വിതരണം ചെയ്തു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ മുഖ്യ അതിഥിയായി. ബ്ളോക്ക് പഞ്ചായത്തംഗം എ.അഭിലാഷ് ,​ ട്രസ്റ്റ് ചെയർമാൻ സുരേഷ് യേശുദാസൻ സ്വാഗതവും സെക്രട്ടറി കെ.എസ്.രാജേഷ് കുമാർ നന്ദിയും പറഞ്ഞു. ട്രസ്റ്റ് ട്രഷറർ ജെ.ബിജു, അംഗങ്ങളായ ഗോൾഡൻ ലോഫ് അങ്കി, പ്രജീഷ് അൻസർ, പുലിയില ഉണ്ണിക്കൃഷ്ണൻ, ഭാസകരൻ ബാബു, ഹരി നാരായണൻ, സുധാകരൻ, ഗോകുൽ, ബിജു കുമാർ, ഗിരി കൃഷ്ണൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.