കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കും കിടപ്പു രോഗികൾക്കും ഭക്ഷണം നൽകുന്ന കാരുണ്യശ്രീ യുടെ പ്രവർത്തനം 600 ദിവസം പിന്നിടുന്നു. കൊവിഡിന്റെ വരവോടെ പ്രഭാത ഭക്ഷണ വിതരണം നിലച്ചെങ്കിലും ഡയാലിസിസിനായി എത്തുന്ന ഇരുപതോളം രോഗികൾക്ക് ഡയാലിസിസിന് ശേഷം കോഫിയും ലഘുഭക്ഷണവും നൽകുന്നതിന് മുടക്കം വരുത്തിയിട്ടില്ലെന്ന് സംഘാടകർ പറഞ്ഞു. ആശുപത്രി കാന്റീനിൽ നിന്നുമാണ് രോഗികൾ ലഘുഭക്ഷണം നൽകുന്നത്. ഇതിന്റെ വില കാരുണ്യ ശ്രീ കാന്റീൻ ഉടമക്ക് നൽകുന്നു. കൊവിഡിന്റെ വ്യാപനം ശമിക്കുന്നതോടെ പ്രഭാതഭക്ഷണം പുന:രാരംഭിക്കുമെന്ന് കാരുണ്യശ്രീയുടെ ഭാരവാഹികളായ എസ്.മദനൻപിള്ള, എം.മൈതീൻ കുഞ്ഞ്, മുനമ്പത്ത് ഷിഹാബ്, സുരേഷ് പാലക്കോട്ട്, നാസർ പോച്ചയിൽ,​ ഷാജഹാൻ രാജധാനി,​ ശിവകുമാർ കരുനാഗപ്പള്ളി,​ ബിജുമുഹമ്മദ് എന്നിവർ അറിയിച്ചു.