കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വന മഹോത്സവത്തിന് തുടക്കമായി .കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .വരും ദിവസങ്ങളിൽ തീര സംരക്ഷണത്തിനായി കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയും ആരംഭിക്കും. തുടർന്ന് ഫോറസ്റ്റർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നടന്നു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാ അഭിലാഷ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജി ,വാർഡ് മെമ്പർമാരായ സരിതാ ജനകൻ , പ്രസീതാ കുമാരി, ഉദയകുമാരി സ്കൂൾ പ്രഥമാദ്ധ്യാപിക സിന്ധു ,പി .ടി .എ പ്രസിഡന്റ് രഘു , എസ് .എം .സി ചെയർമാൻ ജിജീഷ് , അദ്ധ്യാപകനായ വിളയിൽ ഹരികുമാർ എന്നിവർ പങ്കെടുത്തു.