കരുനാഗപ്പള്ളി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ നിറവിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പദ്ധതിയാണ് നടപ്പാക്കുന്നത്. ക്ലാപ്പന മഞ്ചാടിമുക്കിൽ സംഘടിപ്പിച്ച പരിപാടി എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ ഉദ്ഘാടനം ചെയ്തു. ജീവൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീക്കുട്ടി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, സി.പി.ഐ ക്ലാപ്പന ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ, ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപ്പള്ളിൽ, എം .ഡി. അജ്മൽ, ശ്രീദേവി മോഹൻ, ഷെറഫ്, അബ്‌ദുൽ റഹ്മാൻ പുല്ലംമ്പള്ളി, ബർണാഡ്ഷാ, ചക്രവാണി തുടങ്ങിയവർ പങ്കെടുത്തു.