ഓച്ചിറ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ മഹാകൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഫോൺചലഞ്ചിൽ സമാഹരിച്ച ഫോണുകളുടെ വിതരണം സി.ആർ . മഹേഷ് എം.എൽ.എ നിർവഹിച്ചു. മഹാകൂട്ടായ്മ പ്രസിഡന്റ് ആർ.ഡി പത്മകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്തംഗം എ. അജ്മൽ, പ്രിൻസിപ്പൽ പി. സജി, ഹെഡ്മിസ്ട്രസ് ഹഫ്സാബീവി, പി.ടി.എ പ്രസിഡന്റ് എ. നിസാർ, കൂട്ടായ്മ നേതാക്കളായ എൻസൈൻ കബീർ, കെ.ബി ഹരിലാൽ, ജി. ബിനു, അയ്യാണിക്കൽ മജീദ്, കണ്ടത്തിൽ ഷൂക്കൂർ, രാജു പുളിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.