photo
പള്ളിക്കലാർ ചലഞ്ചിൽ പങ്കെടുത്തവരെ സി.ആർ.മഹേഷ് മൊമന്റോ നൽകി ആദരിക്കുന്നു.

കരുനാഗപ്പള്ളി: നദികളുടെയും പുഴകളുടെയും സംരക്ഷണത്തിന് ജനകീയ കൂട്ടായ്മകൾ അനിവാര്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും സംയുക്തമായി സംസ്കൃതി പരിസ്ഥിതി ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലീൻ പള്ളിക്കലാർ ചലഞ്ചിന്റെ മൂന്നാം ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കലാർ കടന്നുവരുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചുചേർക്കുമെന്ന് സി. ആർ. മഹേഷ്‌ എം. എൽ. എ ഡോക്യുമെന്ററി പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥി ആയിരുന്നു. കാമ്പയിനിൽ പങ്കെടുത്ത സ്ഥാപനങ്ങളെയും വ്യക്തികളെയും മാദ്ധ്യ മപ്രവർത്തകരെയും യോഗത്തിൽ ആദരിച്ചു. പികെ. അനിൽകുമാർ, മായ ശ്രീകുമാർ, ഉല്ലാസ് കോവൂർ,ജി മഞ്ജുക്കുട്ടൻ, സുധീർ ഗുരുകുലം,അനിൽ കിഴക്കടത്ത്, ബെറ്റ്സൺ വർഗീസ്, മുഹമ്മദ്‌ സലിംഖാൻ ശബരീനാഥ് എന്നിവർ പ്രസംഗിച്ചു.