sndp
കലയനാട് ശാഖയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണങ്ങളും, ധനസഹായവും യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ വിതരണം ചെയ്യുന്നു.ശാഖ പ്രസിഡൻറ് എ.വി.അനിൽകുമാർ, പ്രർത്ഥന സമിതി ശാഖ പ്രസിഡൻറ് വത്സല ദിനേശ് തുടങ്ങിയവർ സമീപം.,

പുനലൂർ: എസ്.എൻ.ഡി.പിയോഗം കലയനാട് 3307-ാം നമ്പർ ശാഖയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണങ്ങളും ധനസാഹായവും വിതരണം ചെയ്തു. പഠനോപകരണങ്ങളും ധനസഹായവും സംഭവാന നൽകിയ യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ ശാഖാ ഓഫീസിൽ നേരിട്ടെത്തിയാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖ കമ്മിറ്റിയംഗം ബിജു ഗോപാൽ, പ്രാർത്ഥന സമിതി ശാഖ പ്രസിഡന്റ് വത്സല ദിനേശ്, കുടുംബ യോഗം കൺവീനർ സുദർശനൻ, ഷിബു .പി.ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.