ഓച്ചിറ: ചങ്ങൻകുളങ്ങര റേഡിയോ മുക്ക് സഹായ കൂട്ടായ്മയുടെയും വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടന്ന സഹായ വിതരണവും പഠനോപകരണ വിതരണവും ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ.പ്രകാശും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഓച്ചിറ ഗ്രാമപഞ്ചായത്തംഗം സന്തോഷ് ആനേത്തും പച്ചക്കറിക്കിറ്റ് വിതരണം എ. അനുജലാലും നിർവഹിച്ചു. സഹായ കൂട്ടായ്മ പ്രസിഡന്റ് ഷാനവാസ് മുളവന അദ്ധ്യക്ഷനായിരുന്നു.
ചടങ്ങിൽ ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡി.സുനിൽകുമാർ, ഓച്ചിറ സി.ഐ ആർ. പ്രകാശ്, മാദ്ധ്യമ പ്രവർത്തകൻ ഡി. സജി എന്നിവരെ ആദരിച്ചു. വിവേകാനന്ദ സ്കൂൾ ചെയർമാൻ രാജശേഖരൻ പിള്ള, വൈസ് ചെയർമാൻ മഞ്ജു രാജശേഖരൻ, മനോജ്, ജയപ്രസാദ്, ശ്രീജ, വിമൽ, സാഗർ, സുരേഷ് നാറാണത്ത്, അബ്ദുൾ ഖാദർ, റഹിം, ജയൻ, സന്തോഷ്, സജി നാഥൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുത്ത 100 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു