അഞ്ചൽ : ശബരിഗിരി സ്‌കൂളുകളുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാഘോഷം ഓൺലൈനായി നടന്നു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സെക്രട്ടറി ജനറലും പുനലൂർ ദീൻ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. ആർ.വി. അശോകൻ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൊവിഡ്ക്കാലത്ത് ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനത്തെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയേൻ അഞ്ചൽ ബ്രാഞ്ച് സെക്രട്ടറിയും ശബരിഗിരി സ്‌കൂൾ സെക്രട്ടറിയുമായ ഡോ. ശബരീഷ് ജയകുമാർ, അരുൺദിവാകർ, പ്രിൻസിപ്പൽമാരായ എം.എസ്.ബിനിൽ കുമാർ , എം.ആർ.രശ്മി, എം.എസ്. ശ്രീദേവി ,അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.