c

ഇരവിപുരം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ തെക്കേവിള ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ കൊല്ലം കോർപറേഷന്റെ പോളയത്തോട് ജംഗ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലേക്കാണ് തെക്കേവിള ശാഖ മാറ്റുന്നത്. തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. ഒരു ദേശസാത്കൃത ബാങ്ക് നൽകുന്ന വൈവിദ്ധ്യമാർന്ന എല്ലാ സേവനങ്ങളും നൽകി പുതുതലമുറയെ സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് ആകർഷിക്കുന്ന സേവനമികവോടെയാണ് ബാങ്ക് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റ് അൻസർ അസീസ് പറഞ്ഞു.