jana-jagratha
സ്ത്രീധനത്തിനും, ആഡംബര വിവാഹത്തിനെതിരെയും എ.ഐ.വൈ.എഫ്. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതാ സദസ്സ് സി.പി.ഐ. കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.ആർ.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനെതിരെയും എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് ജംഗ്ഷനിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.ആർ.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.എസ്.ഗിരിഷ് സ്വാഗതം പറഞ്ഞു. യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേൽ, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.മഹേഷ്, സി.പി.ഐ വിളക്കുടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി.ഷാജഹാൻ, സുരേഷ് ബാബു, സുജിത്ത്, ഈസാ, ജോമോൻ, അനു എന്നിവർ സംസാരിച്ചു.