കുന്നിക്കോട് : മോഷണം പോയ സൈക്കിൾ കണ്ടു പിടിച്ച് നൽകി ചിരി പരിഹാര സെൽ. വിളക്കുടി ഗ്രാമപഞ്ചായത്തിലെ വരിക്കോടുള്ള ഏഴാം ക്ലാസുകാരി ആദിത്യയുടെ സൈക്കിളാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോഷണം പോയത്. രാത്രിയിൽ വീട്ടുമുറ്റത്ത് വെച്ചിരുന്ന സൈക്കിൾ രാവിലെ നോക്കിയപ്പോൾ കാണാനില്ലായിരുന്നു.
ആദിത്യയും വീട്ടുകാരും പ്രദേശത്ത് മുഴുവനും അന്വേഷിച്ചെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല. അങ്ങനെ ആദിത്യ ചിരി പരിഹാര സെല്ലിൽ വിളിച്ച് തന്റെ നഷ്ടപ്പെട്ടുപോയ സൈക്കിൾ കണ്ടെത്തി തരണമെന്ന് പറയുകയായിരുന്നു.
തുടർന്ന് കുന്നിക്കോട് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 3 ദിവസം മുൻപ് കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ ഒരാൾ മോഷ്ടിച്ചു കൊണ്ട് വന്ന സൈക്കിൾ പിടിച്ചെടുത്തിരുന്നു. ആവശ്യക്കാർ ഇല്ലാത്തതിനാൽ അവിടെ വച്ചിരുന്ന സൈക്കിൾ ആദിത്യയുടേതാണ് പൊലീസിന് മനസിലായി.
സൈക്കിൾ കുന്നിക്കോട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുഉള്ള സംഘം ആദിത്യ യുടെ വീട്ടിൽ എത്തിച്ച് നൽകി. അവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പൂച്ചെണ്ട് നൽകിയാണ് ആദിത്യ സ്വീകരിച്ചത്. തന്റെ സൈക്കിൾ തിരികെ ലഭിക്കാൻ സഹായിച്ച 'ചിരി' എന്ന കുട്ടികളുടെ പ്രശനപരിഹാര സെല്ലിനും കുന്നിക്കോട് പൊലീസിനും ആദിത്യ നന്ദി അറിയിച്ചു.