police
പരവൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഒാൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ നിർവഹിക്കുന്നു

പരവൂർ: പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി പരവൂർ ജനമൈത്രി പൊലീസ്. ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ അഭ്യർത്ഥനപ്രകാരം പരവൂർ കുരുമണ്ടൽ ഋതിക്‌യിൽ റെജി പിള്ള, കൂനയിൽ മിറക്കിളിൽ ഗിരി ലാൽ, കോട്ടപ്പുറം നിലാവിൽ കുമാർലാൽ എന്നിവരാണ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. പരവൂർ ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ മൊബൈൽ ഫോൺ വിതരണം ചെയ്തു. പരവൂർ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, വനിതാ എസ്.ഐ സരിത, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഹരിസോമൻ, ശ്രീലത, പൊലീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷിനോദാസ്, സ്റ്റേഷൻ റൈറ്റർ മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു. ഈ അദ്ധ്യയന വർഷത്തിൽ ജൂൺ - ജൂലായ് മാസങ്ങളിൽ 14 കുട്ടികൾക്കാണ് മൊബൈൽ ഫോൺ ലഭ്യമാക്കിയത്.