കുണ്ടറ: കുണ്ടറ മിഡ് ടൗൺ റോട്ടറി ക്ളബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും റോട്ടറി അസി. ഗവർണർ പ്രദീപ് ലാൽ നിർവഹിച്ചു. ജോൺ പണിക്കർ, ബാലചന്ദ്രൻ, നിഹാസ്, ഷിബു പി. വർഗീസ്, ശൈലേഷ് അഖിലേഷ്, സൂരജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിദ്യാനികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി പത്മകുമാർ (പ്രസി‌ഡന്റ്), എ. തോമസ് (സെക്രട്ടറി), എ.എസ്. ശിവപ്രസാദ് (ട്രഷറർ), സജി കേരളപുരം (സർജന്റ് അറ്റ്), കൃഷ്ണനുണ്ണി (അഡ്മിനിസ്ട്രേറ്റർ) എന്നിവർ ചുമതലയേറ്റു.