കൊട്ടാരക്കര: യൂത്ത് ഫ്രണ്ട്(ബി) മേലില മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലില ഗ്രാമപഞ്ചായത്തിലെ 500 വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും 15 പേർ‌ക്ക് മൊബൈൽ ഫോണുകളും നൽകി. കെ.ബി.ഗണേശ് കുമാർ എം.എൽ.എ വിതരണോദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജി.ഷിബു, സെക്രട്ടറി രാജീവ് കൃഷ്ണൻ, രാജേഷ് ജോൺ, ജിജോ, സാജൻ കോശി, ജെസി റെജി, ഷിബുകുമാർ, രാജു നാരായണൻ, വില്ലൂർ ഗോപാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.