കൊല്ലം: അജ്മാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടിയം ആനക്കുഴി സ്വദേശി ജോബിൻ ഇന്നസെന്റ് (28) അജ്മാൻ ഷെയ്ഖ് ഖാലിഫാ ഹോസ്പിറ്റലിൽ വച്ച് മരിച്ചു. ജൂലായ് ഒന്നിനായിരുന്നു അപകടം. ആനക്കുഴി ജോജാ ഭവനത്തിൽ ഇന്നസെന്റിന്റെയും ജഗദാംബിക ഇന്നസെന്റിന്റെയും മകനാണ്. ഭാര്യ: അക്ഷര ജോബിൻ. മകൾ: എൻക മരിയ ജോബിൻ. സംസ്‌കാരം പിന്നീട്.