കൊല്ലം: ഡി.വൈ.എഫ്.ഐ നീണ്ടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടപ്പിച്ച മൊബൈൽ ഫോൺ ചലഞ്ചിന്റെ ഭാഗമായി നീണ്ടകര ഗ്രാമപഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 15 കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പാർട്ടി ലോക്കൽകമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സി.പി.എം ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വിഷ്ണു അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ മുഖ്യ അതിഥിയായി. കോർഡിനേറ്റർ ആർ. അഭിലാഷ് സ്വാഗതം പറഞ്ഞു.ഡി.വൈ.എഫ്.ഐ കൊല്ലംജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ,
നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ലതീശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിആന്റണി, ഡി.വൈ.എഫ്.ഐ ബ്ലോക്ക്പ്രസിഡന്റ് മനീഷ്, ഷിജിൻ, രതീഷ് എസ്. പരിമണം,രാഹുൽ, ജയപ്രകാശ്, അഖിൽ, അഭിജിത്ത്, ഷെർമി എന്നിവർ സംസാരിച്ചു.