കടയ്ക്കൽ : എസ് .എൻ .ഡി പി യോഗം കടയ്ക്കൽ യൂണിയനിലെ വേങ്ങൂർ -ചെറുവക്കൽ 3912-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ജി. ജയലാൽ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, യൂണിയൻ കൗൺസിലർ വി. അമ്പിളി ദാസൻ, ശാഖ സെക്രട്ടറി സുദർശനൻ, മുൻ സെക്രട്ടറി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.