lor
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ ക്ഷേത്രഗിരിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച നിലയിൽ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മണികൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 7 മണിയോടെ ദേശീയ പാതയിലെ ഇടമൺ ക്ഷേത്രഗിരിയിലെ കൊടും വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറിയും കേരളത്തിൽ ചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലോക്ക് കടന്ന് പോയ മറ്റൊരു ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ ലോറികളുടെ ഗ്ലാസ് ഉടഞ്ഞെങ്കിലും ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് തെന്മല എസ്.ഐ ഡി.ജെ.ശ്യാലുവിന്റെ നേതൃത്വത്തിലുളള പൊലീസും പുനലൂർ പൊലീസും സ്ഥലത്തെത്തി രണ്ട് ലോറികളും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.