ഓയൂർ: കേരള പ്രവാസി സംഘം സ്ത്രീധന വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. നിലമേൽ നടന്ന ജില്ല തല ഉദ്ഘാടനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജില്ല പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 25000 പ്രവാസി കുടുംബങ്ങളിൽ ബോധവത്കരണവും 'ഞങ്ങൾ പ്രവാസികൾ സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല" എന്ന് പ്രതിജ്ഞയെടുപ്പിക്കുകയാണ് ലക്ഷ്യം. ജില്ല രക്ഷാധികാരി പി.ആർ.വസന്തൻ, സംസ്ഥാന സെക്രട്ടറി ആർ.ശ്രീകൃഷ്ണ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ല സെക്രട്ടറി നിസാർ അമ്പലംകുന്ന്, ജില്ല വൈസ് പ്രസിഡന്റ് എ.എ.ജലീൽ, ട്രഷറർ വിജയകുമാരക്കുറുപ്പ് എന്നവർ സംസാരിച്ചു.