ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ 202122 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, വാർഡ് മെമ്പർ മുഖേനയോ നൽകാം. അപേക്ഷകൾ 15ന് വൈകിട്ട് 5 ന് മുമ്പ് ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറിഅറിയിച്ചു.