കൊല്ലം: കൊല്ലത്തെ സാമൂഹ്യ, സാംസ്കാരിക, വ്യാപാര കേന്ദ്രങ്ങളിൽ നിറസാന്നിദ്ധ്യവും സാധാരണക്കാരുടെ അത്താണിയുമായിരുന്ന ഡോ. ശിവരാമകൃഷ്ണപിള്ള, ഫാഷൻ ജ്വല്ലറി ഉടമ സുധാകരൻപിള്ള എന്നിവരുടെ ആകസ്മികമായ മരണത്തിൽ കേരള അഡ്വൈർട്ടസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി എ.എം. സാലി, ജെ.കെ. ജയകുമാർ, മധു (മധൂസ് ആൻഡ് മധൂസ്), മെയിൻ ആർട്ട്സ് ബാബു, ദൃശ്യാ മുരളി, നാസർ എന്നിവർ സംസാരിച്ചു.