കൊല്ലം: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുകാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ നൽകുന്ന കൊവിഡ് വാരിയർ പുരസ്കാരം പരവൂർ സ്റ്റേഷനിലെ ഒമ്പത് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുകാട്ടിയ എ.എസ്.ഐ ഹരി സോമൻ, എസ്.സി.പി.ഒ പ്രമോദ്, ശ്രീലത, ജയപ്രകാശ്, മനോജ്, രതീഷ്, സി.പി.ഒ പ്രമോദ്, ജയേഷ്, അരുൺ എന്നിവർക്കാണ് പുരസ്കാരം നൽകിയത്. പരവൂർ ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ പരവൂർ ഇൻസ്പെക്ടർ സംജിത്ഖാൻ പുരസ്കാരങ്ങൾ കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസറായ ശ്രീലതയ്ക്ക് സെക്ടറൽ മജിസ്ട്രേറ്റ് ശ്രീമതി പ്രിയങ്ക പുരസ്കാരം സമ്മാനിച്ചു. പരവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ബഹുമതി ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, പ്രമോദ്, ജയപ്രകാശ്, അരുൺ, മനോജ് എന്നിവർക്ക് കൊവിഡ് ബാധിച്ചിരുന്നു.