കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു.
ആംബുലൻസ് ഡ്രൈവർ വിനേഷിനു നിസാര പരിക്കേറ്റു. കല്ലുംതാഴം സിഗ്നൽ പോയിന്റിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നു കൊല്ലത്തേക്കു വന്ന കാർ സിഗ്നൽ ലഭിച്ചതിനാൽ മുന്നോട്ടു പോകുന്നതിനിടയിൽ ബൈപാസ് റോഡു വഴി വന്ന ആംബുലൻസ് കാറിന്റെ പിന്നിൽ ഇടിച്ചു മറിയുകയായിരുന്നു.
കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദേഹമായിരുന്നു ആംബുലൻസിൽ. മൃതദേഹം പെട്ടെന്നു മറ്റൊരു ആംബുലൻസിലേക്കു മാറ്റി കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോയി. പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.