കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഡോ. കെ. ശിവരാമകൃഷ്ണപിള്ളയുടെയും ഫാഷൻ പി.കെ. സുധാകരൻ പിള്ളയുടെയും നിര്യാണത്തിൽ അനുശോചിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. സുകേശൻ, ഡോ. പി.കെ. ഗോപൻ, കെ. വരദരാജൻ, ചവറ കെ.എസ്. പിള്ള, എസ്‌. നാസർ, അഡ്വ. എൻ. ഷൺമുഖദാസ്,​ അഡ്വ. പി.ബി. ശിവൻ, പട്ടത്താനം സുനിൽ, അബൂബക്കർ കുഞ്ഞ്, ഇ. താജുദീൻ, ജവഹർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. കൊല്ലം നഗരത്തിലെ എല്ലാ സാംസ്കാരിക ചടങ്ങുകളുടെയും അനിവാര്യസാന്നിദ്ധ്യമായിരുന്ന പി.കെ. സുധാകരൻ പിള്ള വരുമാനത്തിന്റെ ഒരു വിഹിതം പാവങ്ങൾക്കായി നീക്കിവച്ചെന്നും കാൽ നൂറ്റാണ്ടുകാലം പാവങ്ങളുടെ ഡോക്ടറായി നിലകൊണ്ട കെ. ശിവരാമകൃഷ്ണപിള്ള തന്റെ പിൻതലമുറയെ കായിക സംഘാടനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായിരുന്നെന്നും യോഗം വിലയിരുത്തി.