കൊല്ലം: സഹായം അഭ്യർത്ഥിച്ച് ഫോൺവിളിച്ച വിദ്യാർത്ഥിയെ ശകാരിച്ചതിൽ പ്രതിഷേധിച്ച് എം. മുകേഷ് എം.എൽ.എയ്ക്കെതിരെ കെ.എസ്.യു പ്രവർത്തകർ ചൂരലുമേന്തി പ്രതിഷേധിച്ചു. തോപ്പിൽ കടവിൽ നിന്ന് ആരംഭിച്ച പ്രകടനം ആനന്ദവല്ലീശ്വരത്തെ എം.എൽ.എ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചുതടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് ദാസ്, അർഷാദ്, സച്ചിൻ പ്രതാപ്, ഷിബിൻ ഫ്രാൻസിസ്, അനീഷ് ജാക്കി, അഭിനന്ദ് വാരുവിൽ, അജ്മൽ, ശരത്, നിതിൻ, അനീഷ്, കൈലാസ് തുടങ്ങിയവർ നേതൃത്വം നൽകി.