ഓച്ചിറ: കിടപ്പ് രോഗികൾക്കും നിരാശ്രയർക്കും പാലിയേറ്റീവ് സേവനവും മരുന്നും ഭക്ഷണവും നൽകുന്ന മദർതെരേസ പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ 'സാന്ത്വന സ്പർശം' പരിചരണ പദ്ധതി ഉദ്ഘാടനവും രോഗികൾക്കുള്ള മരുന്ന്, അവശ്യവസ്തു വിതരണവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി. ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഞ്ഞപ്പുഴ വിശ്വാനാഥൻ പിള്ള സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, സൂസൻകോടി, എം. ശിവശങ്കരപ്പിള്ള, പി. ആർ വസന്തൻ, ഗംഗാധരക്കുറുപ്പ്, പി. കെ ബാലചന്ദ്രൻ ഡോ. മിനിമോൾ, ഡോ. സുനിൽ, നാരായണക്കുറുപ്പ്, കെ.വി ധന്യ, അനിൽകുമാർ, കെ. സുഭാഷ്, സുരേഷ് നാറാണത്ത്, വിജയ കമൽ, അമ്പാട്ട് അശോകൻ,സുൽഫിയാ ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.