തഴവ: ഈസ് ഒഫ് ലിവിംഗ് സർവേയുടെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് തല ശിൽപ്പശാല പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ക്ഷേമ ഓഫീസർ ജ്യോതി ലക്ഷ്മി, എക്സ്റ്റൻഷൻ ഓഫീസർമാർ, വി.ഇ.ഒ മാർ ,സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു. തൊടിയൂർ, തഴവ ,കുലശേഖരപുരം, ഓച്ചിറ ,ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളിലെ 8778 കുടുംബങ്ങളിലാണ് സർവേ നടത്തുന്നത്.