പുത്തൂർ: നിർമ്മാണ തൊഴിലാളി യൂണിയൻ തേവലപ്പുറം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ഇന്ധന വിലവർദ്ധനവ്, നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ്, ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള മനുഷ്യാവകസാശ ലംഘനം എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സഞ്ജീവ്, ജോ.സെക്രട്ടറി സുജിത്ത് എന്നിവർ നേതൃത്വം നൽകി.