പുത്തൂർ: എ.ഐ.എസ്.എഫ് മൈലംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന നിറവ് 2021 കാമ്പയിൻ നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം പ്രിജി ശശിധരൻ ഉദ്ഘാടനം ചെയ്തു. മൈലംകുളം വാർഡിലെ അർഹരായ എൺപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുനിൽ കുമാർ മൊബൈൽ ഫോൺ വാങ്ങി നൽകി. എ.ഐ.എസ്.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി അരുന്ധതി മാധവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഡി.എൽ അനുരാജ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ അരവിന്ദ്, പി. പ്രവീൺ,ഫെലിക്സ് സാംസൺ, മൈലംകുളം ദിലീപ്, സജയ് സോമൻ, രവീന്ദ്രൻ പിള്ള, ആദർശ് എന്നിവർ സംസാരിച്ചു.