കൊട്ടാരക്കര: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, പി. ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു, പി.എ. എബ്രഹാം, കെ. രാജഗോപാൽ, ചെങ്ങറ സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി.ത ങ്കപ്പൻ പിള്ള, കെ.എസ്. ഇന്ദുശേഖരൻ നായർ, എ. മന്മഥൻ നായർ, പി. തങ്കപ്പൻ പിള്ള, പി.കെ. ജോൺസൺ, എ.എസ്. ഷാജി, ജി. മുരുകദാസൻ നായർ, പി.ടി. ഇന്ദുകുമാർ, ആർ. ബിനോജ്, എൻ. ബേബി, വി.ര വീന്ദ്രൻ നായർ, രതീഷ് കിളിത്തട്ടിൽ എന്നിവർ പങ്കെടുത്തു.