photo
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയ്ക്ക് നകുന്ന ജീവൻരക്ഷാ ഉപകരണങ്ങൾ മന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രി സൂപ്രണ്ട് ഡോ.സുനിലിന് കൈമാറുന്നു. റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ ദിനേശ് മംഗലശേരി,​ നഗരസഭ ചെയർമാൻ എ.ഷാജു എന്നിവർ സമീപം

കൊട്ടാരക്കര: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയ്ക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ നൽകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രി സൂപ്രണ്ട് ഡോ.സുനിലിന് കൈമാറി. റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ ദിനേശ് മംഗലശേരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എ.ഷാജു, തഹസീൽദാർ നിർമ്മൽ കുമാർ, ഡോ.മാത്യു ജോൺ, സൈമൺ ബേബി, ഡോ.മെറീന, ശരത് ചന്ദ്രബാബു, പ്രശാന്ത് പുലമൺ, ടി.ബി.ബിജു, അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഫുൾ ബോഡി ഗൗൺ, സർജിക്കൽ മാസ്കുകൾ, സാനിട്ടൈസറുകൾ എന്നിവയാണ് ആശുപത്രിയ്ക്ക് നൽകിയതെന്ന് ചെയർ‌മാൻ ദിനേശ് മംഗലശേരി അറിയിച്ചു.