കൊട്ടാരക്കര: എക്സൈസ് നടത്തിയ പരിശോധനയിൽ പനവേലി മാലിക്കോട് തടവിള പുത്തൻവീട്ടിൽ അശോകന്റെ വീട്ടിൽ നിന്ന് 5 ലിറ്റർ ചാരായവും 85 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അശോകനെതിരെ കേസെടുത്തു. വീട്ടിൽ കട്ടിലിന്റെ അടിയിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസർ എം.എസ്.ഗിരീഷ്,​ നിഖിൽ,​ ഹരിപ്രസാദ്,​ വിഷ്ണു,​ പ്രേംരാജ്,​ ജിഷ എന്നിവർ റെയ്ഡിനുണ്ടായിരുന്നു.