കൊല്ലം: സാധാരണക്കാർക്കും പുതിയ തലമുറയ്ക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മേയർ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ തെക്കേവിള ശാഖ കോർപ്പറേഷന്റെ പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ആധുനിക സംവിധാനങ്ങളോടെ മാറ്റി സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കൊവിഡ് മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങിൽ കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. തെക്കേവിള ശാഖയുടെ ആരംഭത്തിൽ ആദ്യ നിക്ഷേപം നടത്തിയ പോളയത്തോട്ടിലെ വ്യാപാരിയായ അഹമ്മദ് കോയയെ ചടങ്ങിൽ ആദരിച്ചു.സെക്രട്ടറി പി.എസ്. സാനിയ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ് കുമാർ, അൻവറുദീൻ ചാണിയ്ക്കൽ, ഇ. നൗഷാദ് കിട്ടന്റഴികം, സാദത്ത് ഹബീബ്, പട്ടത്താനം സുരേഷ്, മണക്കാട് സലിം, സെയ്ത്തൂൻ ബീവി, ബിന്ദു മധുസൂദനൻ, ബാങ്ക് അസി. സെക്രട്ടറി ജെ. റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.