കൊല്ലം: പ്രതിസന്ധികളിൽ പതറാതെ കോൺഗ്രസിന് ദീർഘകാലം മുന്നോട്ട് നയിച്ച ലീഡർ കെ. കരുണാകരന്റെ ജീവിതവും പ്രവർത്തന ശൈലിയും കോൺഗ്രസ് പ്രവർത്തകർക്ക് പാഠപുസ്തകമാകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. ലീഡർ കെ. കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ എം. സുജയ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സാം പനംകുന്നേൽ, ഡോ. പെട്രീഷ്യ ജോൺ, ബി. രാമാനുജൻ പിള്ള, ജോൺസൺ വൈദ്യൻ, എബ്രഹാം സാമുവൽ, സാജു നല്ലേപ്പറമ്പിൽ, ഗോപകുമാർ ചെറുവയ്ക്കൽ, മാത്ര രവി, ചേത്തടി ശശി, കരീപ്ര രാജേന്ദ്രൻ പിള്ള, ആദിനാട് ഗിരീഷ്, റോസ് ആനന്ദ്, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.