photo
അനിതയുടെ ചികിത്സയ്ക്കായുള്ള കാൽ ലക്ഷം രൂപയുടെ ധനസഹായം നഗരസഭ ചെയർമാൻ എ.ഷാജുവും പ്രഷ്യസ് ഡ്രോപ്സ് പ്രവർത്തകരും കൈമാറുന്നു

കൊട്ടാരക്കര: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റതിന്റെ അവശതകളുമായി കഴിയുന്ന കൊട്ടാരക്കര അമ്പലപ്പുറം വേലംകോണം ബാബുസദനത്തിൽ അനിതയ്ക്ക് കാൽ ലക്ഷം രൂപ സഹായധനമായി നൽകി. പ്രഷ്യസ് ഡ്രോപ്സ് രക്തദാന​ജീവകാരുണ്യ സംഘടനയുടെ നേതൃ​ത്വത്തിൽ സ്വരൂപിച്ച തുക നഗരസഭ ചെയർമാൻ എ.ഷാജു അനിതയ്ക്ക് കൈമാറി. പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ,​ ടി.രാജേഷ്,​ കൗൺസിലർ സണ്ണി ജോർജ്,​ ഷൈനി എന്നിവരും ഉണ്ടായിരുന്നു. അപകടത്തിന് ശേഷം കാൽമുട്ടിന് താഴെയും കാൽപാദത്തിനും അനിതയ്ക്ക് ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.