കൊല്ലം: കോർപ്പറേഷനിലെ ആഗസ്റ്റ് മുതൽ മെയ് വരെയുള്ള തൊഴിൽരഹിത വേതനം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കൾ ബാങ്ക് പാസ്‌ബുക്ക്, വേതന വിതരണ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, വിടുതൽ സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, ആധാർ, റേഷൻ കാർഡുകൾ എന്നിവയുടെ അസലുകൾ സഹിതം കോർപ്പറേഷൻ ഓഫീസിലോ സോണൽ ഓഫീസുകളിലോ 16ന് മുമ്പ് നേരിട്ടെത്തണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റോൾ നമ്പർ ഒറ്റ അക്കത്തിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇരട്ട അക്കത്തിലും അവസാനിക്കുന്നവർ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ എത്തണമെന്ന് കോർപ്പറേഷൻ അഡി. സെക്രട്ടറി അറിയിച്ചു.