ചാത്തന്നൂർ : ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷക സഭയും കൃഷിഭവനിൽ നടത്തി. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി വിത്തുകളുടെയും തൈകളുടേയും വിതരണം ആദിച്ചനല്ലൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ജോയ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ കുമ്മല്ലൂർ അനിൽകുമാർ, ബി. ഹരികുമാർ, ജി. രാജു, ഷാജി ലൂക്കോസ്, സജിത, കലാദേവി, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.