പരവൂർ : മലയാളം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ കർഷക മലയാള വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയിരം അടുക്കളത്തോട്ടം പദ്ധതിയുടെ ചാത്തന്നൂർ മണ്ഡലംതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ആശാദേവി നിർവഹിച്ചു. ചാത്തന്നൂർ മുൻ വില്ലേജ് ഓഫീസർ ബാബുവിന്റെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ മലയാള ഐക്യവേദി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുദീപ് ആദ്യ തൈനടീൽ നിർവഹിച്ചു. മലയാളം ഐക്യവേദി ജില്ലാ പ്രസിഡന്റ്‌ അടുത്തല ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മടന്തക്കോട് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പച്ചക്കറി കൃഷിയക്കുറിച്ച് ചാത്തന്നൂർ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ഷിബുകുമാർ ക്ലാസെടുത്തു. കർഷക മലയാള വേദി ജില്ലാ കൺവീനർ എസ്.എസ്. സുനിത, എൻ. ശാന്തിനി (കല്ലുവാതുക്കൾ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ), സുധീർ നെല്ലെറ്റിൽ, ചാത്തന്നൂർ കർഷക മലയാള വേദി കൺവീനർ ശ്രീകുമാർ പൂതക്കുളം, മലയാള ഐക്യവേദി ജില്ലാ ട്രഷറർ യു. അനിൽകുമാർ, സേതുലാൽ എന്നിവർ സംസാരിച്ചു.