ചാത്തന്നൂർ : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാരനാശാൻ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പുത്തൻകുളം അനിൽ കുമാർ, അനീഷ്, മണ്ഡലം ട്രഷറർ ജി. പ്രദീപ്, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബീനാരാജൻ, കൊട്ടിയം ഏരിയാ കമ്മിറ്റി പ്രസിഡന്റ് സുനിൽകുമാർ, യുവമോർച്ച മണ്ഡലം സെക്രട്ടറി സ്മിജു കൃഷ്ണൻ, മഹിളാ മോർച്ച സെക്രട്ടറി ഷീജ എന്നിവർ നേതൃത്വം നൽകി.