കൊല്ലം: സർക്കാർ സ്വർണക്കള്ളക്കടത്തുകാരെയും ക്വട്ടേഷൻ സംഘങ്ങളെയും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. അഖിൽ, അജിത് ചോഴത്തിൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ കൃപ വിനോദ്, ബബുൽ ദേവ്, നവീൻ ജി. കൃഷ്ണ, ഗോകുൽ, മഹേഷ് മണികണ്ഠൻ, അനീഷ് ജലാൽ, ആർ. ചിപ്പി, മണ്ഡലം പ്രസിഡന്റുമാരായ ആർ. ശംഭു, അരുൺ, പ്രണവ് താമരക്കുളം, സന്ദീപ്, കൃഷ്ണരാജ്, ചേകം രഞ്ജിത് എന്നിവർ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, നിഖിൽ, രഞ്ജിത് പന്മന, ദിനു കലാധരൻ, ഗോപകുമാർ, അഭിനസ് മണി എന്നിവർ പങ്കെടുത്തു.