fiteness-
'സേവ് ഫിറ്റ്നസ് ഇന്ത്യ' സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക്ക് ഡൗണിന് മുന്നേ അടച്ചുപൂട്ടിയ ഫിറ്റ്നസ് സെന്ററുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നും ബാങ്ക് ലോണിന് മോറട്ടോറിയം, വാടക ഇളവ് തുടങ്ങിയവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 'സേവ് ഫിറ്റ്നസ് ഇന്ത്യ' സെക്രട്ടേറിയറ്റിന് മുന്നിൽ ശവപ്പെട്ടി ചുമന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധർണ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ സിബു വൈഷ്ണവ്, കൺവീനർ ലിജു മല്ലപ്പള്ളി, രക്ഷധികാരി എം.വി. പ്രമോദ്, ജോ. കൺവീനർ ലിജോ ആന്റണി, റിനീഷ് രാജൻ തുടങ്ങിയവർ സംസാരിച്ചു.