പത്തനാപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ജമാഅത്ത് ഫെഡറേഷൻ പത്തനാപുരം താലൂക്ക് പ്രസിഡന്റ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നവാസ് മന്നാനി അദ്ധ്യക്ഷനായി. ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ.ആർ. ഹാഷിം മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് നവാസ് പത്തനാപുരം ,ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇടത്തറ നാസർ, റിയാസ് പുന്നല, ഷിയാസ് പട്ടാഴി എന്നിവർ സംസാരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി കാര്യറ നസീർ സ്വാഗതവും വൈസ് പ്രസിഡന്റ് പുന്നല ശിഹാബ് നന്ദിയും പറഞ്ഞു.