കൊല്ലം : ശാസ്താംകോട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പർ ക്യൂ 373 ലെ ഭരണ സമിതി അംഗവും ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹിയുമായ പി. സോമൻപിള്ളയുടെ നിര്യാണത്തിൽ കേരളാ പ്രാഥമിക സഹകരണ കരൈശിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. യോഗം ബാങ്ക് സെക്രട്ടറിയും യൂണിയന്റെ സംസ്ഥാന അസി. സെക്രട്ടറിയുമായ പി.ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയന്റെ കൊല്ലം ജില്ലാ പ്രസിഡന്റും ബാങ്ക് അസി.സെക്രട്ടറിയുമായ എം.അബ്ദുൽ റഷീദ്, റിക്കവറി ഓഫീസർ പി. വിജയലക്ഷ്മി ,​ ജില്ലാ കമ്മിറ്റി ട്രഷറർ ടി.അഭിജിത്, ബ്രാഞ്ച് മാനേജർ അശ്വതി ജി. പിള്ള, ജ്യോതി പാർവതി, ഹരികൃഷ്ണൻ,സനൂജ,കൃഷ്ണകുമാർ, സ്വപ്നപ്രിയ , പ്രിയ, രാജീവ്,ദീപ, തങ്കമണി അമ്മ , ഗംഗാദേവി തുടങ്ങിയവർ പങ്കെടുത്തു.