പത്തനാപുരം : പൂങ്കുളത്തി ചെല്ലപ്പള്ളിയിൽ ഷെറീന മൻസിലിൽ റഹീമിന്റെ പശുക്കിടാവിനെയാണ് പുലി കൊന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ സമീപത്ത് കെട്ടിയിട്ടിരിന്ന പശുക്കിടാവിനെയാണ് പുലി പിടിച്ചത്. കിടാവിന്റെ പകുതി ഭാഗവും ഭക്ഷണമാക്കി. നായകളുടെ കുര കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും കിടാവിനെ കൊന്നിരുന്നു. പുന്നല ഡെപ്യൂട്ടി റേഞ്ചർ നിസാമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലിയാണെന്ന നിഗമനത്തിലെത്തിയത്. ജനവാസ മേഖലയിലെ വന്യ മൃഗശല്യത്തിന് പരിഹാരം കാണുന്നതിന് വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ പുന്നല ഉല്ലാസ്, സാജു ഖാൻ എന്നിവർ പറഞ്ഞു.