pyikuzhy
കോൺഗ്രസ് ഓച്ചിറ മണ്ഡലം പായിക്കുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണ സ്നേഹസംഗമം ഡി.സി.സി. വൈസ് പ്രസിഡൻറ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം പായിക്കുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണ സ്നേഹസംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് ജന്മദിന സന്ദേശം നൽകി. അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, എൻ. വേലായുധൻ, എ. സുൾഫിഖാൻ, അമ്പാട്ട് അശോകൻ, മെഹർഖാൻ ചേന്നല്ലൂർ, സന്തോഷ് തണൽ, ഷാജി ചോയ്സ്, സോമൻ പിള്ള, സിറാജ് ക്രോണിക്കൽ, രജ്ഞിത്ത് തുടങ്ങിയവർ സംസാരിച്ചു.