ഓച്ചിറ: ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുലശേഖരപുരത്ത് സംഘടിപ്പിച്ച ലീഡർ സ്മൃതി സംഗമം കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഷിബു.എസ്.തൊടിയൂർ, പെരുമാനൂർ രാധാകൃഷ്ണൻ, ദേവരാജൻ, അജീഷ് പുതുവീട്ടിൽ, നജീബ റിയാസ്, സലാം കാട്ടൂർ, കെ.എസ്. ശരത്, റഹിം മങ്കുഴി, ഷീജ, ബഷീർ ഇരുമ്പുകട, ആബിദ, പ്യാരിലാൽ, മനു തുടങ്ങിയവർ സംസാരിച്ചു.