കൊട്ടാരക്കര: നഗരസഭ പരിധിയിലെ പൊതുസ്ഥലത്ത് നിന്ന മരം മുറിച്ചു കടത്തി എന്നാരോപിച്ച് നഗരസഭയിലെ കോൺഗ്രസ് - പ്രതിപക്ഷ കൗൺസിലർമാർ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. റവന്യൂ ഭൂമിയിൽ നിന്ന് മരം മുറിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ആരോപിച്ചാണ് താലൂക്കോഫീസിന് മുന്നിൽ ധർണ നടത്തിയത്. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഓ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കണ്ണാട്ട് രവി, തോമസ് കട
ലാവിള,ജോളി പി.വർഗീസ്,സൂസമ്മ, ജയ്സി.കോശി കെ. ജോൺ, താമരക്കുടി വിജയകുമാർ, ജെസിം, ജോൺമത്തായി എന്നിവർ സംസാരിച്ചു.