ആദ്യകാലങ്ങളിൽ മഹാമാരി സംഭവിച്ച കാലവും ഇപ്പോഴത്തെ മഹാമാരികളും ഇനിയുണ്ടാകാവുന്ന രോഗ കാലവും എന്താണെന്ന് ജ്യോതിഷ കണക്കുകൾ അവതരിപ്പിക്കുന്ന ജ്യോതിഷ ഗവേഷകൻ അനിൽ വെളിച്ചപ്പാട് ശ്രദ്ധേയനാകുന്നു.
മഹാമാരി സംഭവിക്കുന്നത് എങ്ങനെയെന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ 'ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം' മാസങ്ങളായി അന്വേഷണത്തിലും ഗവേഷണത്തിലുമാണ്. അതിലൂടെ കണ്ടെത്തിയ കണക്കുകളും ജ്യോതിഷ ഗ്രഹസ്ഥിതികളും ആദ്യകാലത്തെ രോഗകാലവും ഇപ്പോഴത്തെ രോഗകാലവും ഇനിയുണ്ടാകുന്ന രോഗകാലവും തെളിവുകൾ സഹിതം നിരത്തുകയാണ്.
വ്യാഴഗ്രഹം അതിവേഗത്തിൽ അഥവാ അതിചാരത്തിൽ സഞ്ചരിച്ച കാലങ്ങളിലൊക്കെയും ലോകത്ത് പലവിധ രോഗങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ വ്യാഴഗ്രഹത്തിന്റെ അതിചാരം മാത്രമല്ല, അതോടൊപ്പം മറ്റ് ഗ്രഹസ്ഥിതികൾ കൂടി ഒന്നിച്ച് വന്നാൽ മാത്രമേ ലോകത്ത് മഹാമാരി പടർന്നുപിടിക്കുകയുള്ളൂ എന്നാണ് ജ്യോതിഷ കണക്കുകൾ നിരത്തിയുള്ള അനിൽ വെളിച്ചപ്പാടിന്റെ വെളിപ്പെടുത്തൽ. അനിൽ വെളിച്ചപ്പാടിന്റെ ജ്യോതിഷ കണ്ടെത്തലുകൾ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തിൽ വരികയും ഒപ്പം വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരി വേഗമായ മിനിറ്റിൽ 777 കിലോമീറ്റർ എന്നതിൽ നിന്നും മാറി 1278 കിലോമീറ്ററിന് മീതേ വരുന്ന കാലഘട്ടങ്ങളിൽ ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇതു സത്യമാണെന്ന് കണക്കുകൾ നിരത്തി അനിൽ വെളിച്ചപ്പാട് ബോദ്ധ്യപ്പെടുത്തുന്നു.
1346 കാലഘട്ടത്തിൽ ലോകത്ത് പ്ലേഗ് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ വ്യാഴത്തിന്റെ വേഗം മിനിറ്റിൽ 777 ൽ നിന്നും 1512 കിലോമീറ്ററിലേക്ക് കടന്നിരുന്നു. 1819 ൽ ലോകത്ത് കോളറ പൊട്ടിപ്പുറപ്പെട്ടു. ഇത് 7 പ്രാവശ്യം ലോകത്ത് പടർന്നുപിടിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. അന്നത്തെ വ്യാഴഗ്രഹത്തിന്റെ വേഗം മിനിറ്റിൽ 777ൽ നിന്നും 1582 കിലോമീറ്റർ ആയിരുന്നു. ശനിയുടെ പിന്നിലെ രാശിയിലായിരുന്നു വ്യാഴസ്ഥിതി. 1897 ൽ പ്ലേഗ് വീണ്ടുമെത്തി. ശനിദൃഷ്ടിയോടെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1641 കിലോമീറ്റർ ആയിരുന്നു. 1910 ൽ വീണ്ടും കോളറ ലോകത്ത് പടർന്നുപിടിച്ചു. ശനിദൃഷ്ടിയോടെ നിന്ന വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1441 കിലോമീറ്റർ ആയിരുന്നു. 1918 ൽ ഏഷ്യൻ ഫ്ലൂ പടർന്നുപിടിച്ചു. അന്ന് വ്യാഴം, ശനിയുടെ പിന്നിലെ രാശിയിൽ ശരാശിയായ 777 ൽ നിന്നും 1533 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചു. അപ്പോൾ വ്യാഴം അന്ത്യദ്രേക്കാണത്തിലും 1278 കിലോമീറ്റർ വേഗത്തിലുമായിരുന്നു. 1968ൽ ഹോങ്കോങ് ഫ്ലൂ ലോകത്ത് പടർന്നുപിടിച്ചു. ശനിയുടെ ഏഴിൽ വ്യാഴം തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1612 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലമായിരുന്നു. 1979ൽ മലേറിയ പൊട്ടിപ്പുറപ്പെട്ടു. ശനിയുടെ യോഗത്തോടെ വ്യാഴം 777 ൽ നിന്നും മിനിറ്റിൽ 1648 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. 2004ൽ ശനി ദൃഷ്ടിയോടെ വ്യാഴം ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1512 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലം സാഴ്സ് രോഗം ആരംഭിച്ചു. 2019 അവസാനം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു. വ്യാഴം, ശനിയുടെ പിന്നിലെ രാശിയിൽ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1580 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു. ഇപ്രകാരമുള്ള ഗ്രഹസ്ഥിതി പരിശോധിച്ചാൽ 2021 ജൂലൈ മൂന്നാമത്തെ ആഴ്ച വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റിൽ 918 കിലോമീറ്റർ ആയി കുറയും. രോഗത്തിന്റെ കാഠിന്യവും കുറയും. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാഴത്തിന്റെ സഞ്ചാരവേഗം വളരെ കുറവായിരുന്നു. ആ സമയത്ത് രോഗത്തിന്റെ ശക്തിയും കുറഞ്ഞുവന്നു. 2021 ജൂലൈ അവസാന ആഴ്ച ആകുമ്പോൾ വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റിൽ 739 കിലോമീറ്ററാകും. രോഗശമനത്തിന് ഏറ്റവും അനുകൂലമായ കാലം. സെപ്റ്റംബറിൽ വ്യാഴവേഗം മിനിറ്റിൽ 782 കിലോമീറ്ററായി കുറയും. അപ്രകാരം വ്യാഴഗ്രഹത്തിന്റെ സഞ്ചാരവേഗം കുറയുന്നതിന് അനുസൃതമായി കോവിഡ് മഹാമാരിയും അപ്രത്യക്ഷമാകും. എന്നാൽ 2021 ഒക്ടോബർ, നവംബർ, ഡിസംബർ, 2022 ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും രോഗത്തിന്റെ അലയൊലികൾ ഉണ്ടായിരിക്കുമെന്ന് അനുമാനിക്കണം. കാരണം ഈ സമയങ്ങളിലും വ്യാഴത്തിന്റെ സഞ്ചാരവേഗം കൂടുതലുമാണ്; ഒപ്പം ശനിയുമായി ആദ്യം പറഞ്ഞിട്ടുള്ള ബന്ധങ്ങളും ഉണ്ടാകും.
2040 ന്റെ ആദ്യ മാസങ്ങളിൽ വ്യാഴം, ശനിയുമായി യോഗം ചെയ്ത് ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1610 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. ലോകത്ത് പുതിയ രോഗഭീതി സംഭവിക്കും. 2119 ആദ്യമാസങ്ങളിൽ വ്യാഴം, ശനിയുടെ പന്ത്രണ്ടിൽ സഞ്ചരിക്കുമ്പോൾ വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1533 കിലോമീറ്ററായി മാറും. ആ കാലഘട്ടവും മഹാമാരിയുടെ തീരാതലവേദനയുള്ള കാലം തന്നെയായിരിക്കും.
അനിൽ വെളിച്ചപ്പാട്: അപൂർവ്വമായ മന്ത്രബലത്തിന്റെ ശക്തിയാൽ പ്രശസ്തനായി മാറി 15 വർഷമായി ജ്യോതിഷ - വാസ്തുശാസ്ത്ര കൺസൽട്ടേഷൻ നടത്തിവരുന്നു. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രത്തിന്റെ സാരഥിയും ജേ്യാതിഷദീപ്തി ജ്യോതിഷ സോഫ്റ്റ്വെയറിന്റെ ഉപദേശകനുമാണ്. ചൊവ്വാദോഷം എന്നൊരു ദോഷമില്ലെന്നും അങ്ങനെയൊരു ദോഷത്തെ പ്രതിപാദിക്കുന്ന ഒരൊറ്റ ജ്യോതിഷ ഗ്രന്ഥവും ഇന്ത്യയിൽ ഇതുവരെ എഴുതപ്പെട്ടിട്ടില്ല എന്ന് ടെലിവിഷൻ ഷോയിൽ ശാസ്ത്രീയ തെളിവുകൾ നിരത്തി പറഞ്ഞയാളാണ് അനിൽ വെളിച്ചപ്പാട്.
ശിവജാതകം ജ്യോതിഷ മാസികയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറും ആയിരുന്നു. ജ്യോതിഷത്തിനും തന്ത്രശാസ്ത്രത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട് പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. അമ്മ : പരേതയായ സുരഭി. അച്ഛൻ: ആനന്ദരാജൻ. ഭാര്യ: മൂക്കുംപുഴ മുക്കാലുവട്ടത്ത് കുടുംബാംഗമായ ജ്യോതി. മക്കൾ: ജോമോൾ വെളിച്ചപ്പാടൻ, ജോമോൻ വെളിച്ചപ്പാടൻ. ഫോൺ : 9497134134