കുളത്തൂപ്പുഴ: കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെയും സ്ത്രീ വിരുദ്ധ നടപടികൾക്കെതിരെയും സി.പി.എം മഹിളാ അസോസിയേഷൻ കുളത്തൂപ്പുഴ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. സ്ത്രീധനത്തിനെതിരെ സ്ത്രീപക്ഷ എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന വ്യാപകമായി ഗൃഹ സമ്പർക്കം നടന്നു വരുന്നത്. കുളത്തൂപ്പുഴ മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ പി.ലൈലാബീവി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഷാനി ബൈജു,രാജിരാജുു,എസ്.ബിന്ദു എന്നിവർ നേതൃത്വം നൽകി.